എന്തുകൊണ്ടാണ് അദ്ദേഹം പണം സ്വീകരിക്കാത്തത്..? വായ്പ തിരിച്ചടയ്ക്കാനാകാത്തതിലും, മോഡിയുടെ നിലപാടിലും ഖേദിക്കുന്നു; വിജയ് മല്യ

ഒരു പ്രസംഗത്തിനിടെ 9,000 കോടിയുമായി ഒരാള്‍ ഒളിച്ചോടിപ്പോയെന്ന് മോഡി പരാമര്‍ശിച്ചിരുന്നു.

ലണ്ടന്‍: താന്‍ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാന്‍ പ്രധാനമനത്രി എന്തുകൊണ്ടാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാത്തതെന്ന ചോദ്യവുമായി വിവാദ വ്യാവസായി വിജയ് മല്യ. ട്വിറ്ററിലൂടെയാണ് മല്യ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിലും മോഡിയുടെ നിലപാടിലും ഖേദിക്കുന്നുണ്ടെന്നും അദ്ദഹം കുറിച്ചു.

ഒരു പ്രസംഗത്തിനിടെ 9,000 കോടിയുമായി ഒരാള്‍ ഒളിച്ചോടിപ്പോയെന്ന് മോഡി പരാമര്‍ശിച്ചിരുന്നു. അദ്ദേഹം വാചാലനായത് എന്നെ കുറിച്ച് മാത്രമാണ്. ഇത് തള്ളിക്കളയാന്‍ സാധിക്കുന്ന ഒന്നല്ല, ഞാന്‍ സത്യസന്ധമായാണ് വാഗ്ദാനം ചെയ്തത്. എന്തുകൊണ്ട് ബാങ്കുകള്‍ ഈ പണം സ്വീകരിക്കുന്നില്ല മല്യ പറയുന്നു. ഞാന്‍ എന്റെ സ്വത്തുക്കള്‍ മറച്ചുവച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്. ഇത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കിംഗ് ഫിഷര്‍ എയര്‍ലൈന്‍ നഷ്ടത്തിലായതാണ് വായ്പ മുടങ്ങാന്‍ കാരണമെന്നും നല്‍കാനുള്ള 9,000 കോടി രൂപയും തന്നുകൊള്ളാമെന്നുമാണ് മദ്യവ്യവസായി കൂടിയായ വിജയ് മല്യ ട്വീറ്റ് ചെയ്തതിരുന്നു. സാമ്പത്തികതട്ടിപ്പ് കേസില്‍ നാടുകടത്തില്‍ കേസില്‍ ബ്രിട്ടന്‍ കോടതി വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം മുഴുവന്‍ നല്‍കാമെന്നാണ് വിജയ് മല്യ വാഗ്ദാനം ചെയ്തത്.

Exit mobile version