തുര്‍ക്കിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു ; നാല് സൈനികര്‍ക്ക് ദാരുണാന്ത്യം

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഹെലികോപ്റ്റര്‍ അപകടം. തുര്‍ക്കിയിലെ ഇസ്താംബുളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ മരിച്ചു. ജനവാസമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് .

Exit mobile version