ജമ്മുകാശ്മീര്‍ കുല്‍ഗാമില്‍ കനത്ത മഞ്ഞുവീഴ്ച; 10 പേരെ കാണാനില്ല

വ്യാഴാഴ്ച ജില്ലയിലെ മഞ്ഞുവീഴ്ച അപകടസാധ്യത ഉള്ള സ്ഥലങ്ങളില്‍നിന്നും 78 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു

ശ്രീനഗര്‍; ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ കനത്ത മഞ്ഞുവീഴ്ച്ച ,10പേരെ കാണാതായി . കാണാതായവരില്‍ ആറ് പോലീസ്‌കാരും രണ്ട് ഫയര്‍ഫോയ്‌സ് ജീവനകാരും നാട്ടുകാരായ രണ്ട്‌പേരുമാണ്. ശ്രീനഗര്‍-ജമ്മു ദേശീയ ഹൈവേയില്‍ ജവഹര്‍ ടണിലിലായിരുന്നു മഞ്ഞുവീഴ്ച.

ടണലിന്റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീഴ്ച ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ പോലീസ് പോസ്റ്റില്‍ ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. 10 പേര്‍ സുരക്ഷിതരായി പുറത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വ്യാഴാഴ്ച ജില്ലയിലെ മഞ്ഞുവീഴ്ച അപകടസാധ്യത ഉള്ള സ്ഥലങ്ങളില്‍നിന്നും 78 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയില്‍ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. വിമാന സര്‍വീസ് മടങ്ങിയതിനെ തുടര്‍ന്ന് ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ കാശ്മീരില്‍ നിന്നുളള മടക്കയാത്രയും മുടങ്ങിയിരുന്നു.

Exit mobile version