അലബാമ വെടിവെപ്പ്; തന്റെ മകന്റേത് ഒരു വംശീയ കൊലപാതകമാണ്; ബ്രാഡ്ഫ്രോഡ് സീനിയര്‍

കറുത്ത വംശജകര്‍ക്കെതിരെ ഉള്ള കൊലപാതകങ്ങള്‍ ഒരു യുക്തിയില്ലാതെ ന്യായികരിക്കരിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥരുടെത് എന്നാല്‍ ഇനി അത് അനുവദിക്കില്ലെന്ന് എസിഎല്‍യു വ്യക്തമാക്കി

അമേരിക്ക: അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടി വെപ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.കറുത്ത വംശജനായ എമാന്റിക് ബ്രാഡ്‌ഫോര്‍ഡ് എന്ന 21കാരനെ ആണ് വെടി വെച്ചത്.

ഡ്യൂട്ടിയുടെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്ന് പറഞ്ഞ എജി, സ്റ്റേറ്റിലെ നിയമമനുസരിച്ച് കേസെടുക്കാനാവില്ലെന്നും പറഞ്ഞു. അതെസമയം കൊലപാതകത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായികൊണ്ടിരിക്കുകയാണ്.

ആയുധധാരിയായ ഒരാള്‍ ഓടി പോകുന്നതിനിടെയുണ്ടായ വെടി വെപ്പിലാണ് ബ്രാഡ്‌ഫോര്‍ഡ് കൊല്ലപ്പെട്ടതെന്നാണ് അറ്റോര്‍ണി ജനറല്‍ സ്റ്റീവ് മാര്‍ഷല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്റെ മകന്റേത് ഒരു വംശീയ കൊലപാതകമാണെന്ന് പിതാവ് ബ്രാഡ്‌ഫ്രോഡ് സീനിയര്‍ പറയുന്നത്. അതെസമയം ബ്രാഡ്‌ഫോര്‍ഡിന് പിന്തുണയുമായി എസിഎല്‍യു ഉള്‍പ്പെടുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

‘ബ്ലാക് ലിവ്‌സ് മാറ്റര്‍’ എന്ന ഹാഷ് ടാഗോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധ പ്രചരണം ആരംഭിച്ചത്. കറുത്ത വംശജകര്‍ക്കെതിരെ ഉള്ള കൊലപാതകങ്ങള്‍ ഒരു യുക്തിയില്ലാതെ ന്യായികരിക്കരിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥരുടെത് എന്നാല്‍ ഇനി അത് അനുവദിക്കില്ലെന്ന് എസിഎല്‍യു വ്യക്തമാക്കി.

Exit mobile version