ജനങ്ങളുടെ വെബ് ക്യാമറ വിവരങ്ങള്‍ ചോര്‍ത്താനൊരുങ്ങി ജപ്പാന്‍

മിക്ക വിവര സാങ്കേതിക ഉപകരണങ്ങളും ഇവിടെ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്

ആളുകളുടെ വെബ്ക്യാമറകള്‍ ഹാക്ക് ചെയ്യാനൊരുങ്ങി ജപ്പാന്‍. എന്ന വാര്‍ത്തകളാണ് ഏറ്റവും പുതുതായി പുറത്തു വരുന്നത്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നാണ് ന്യായം.

ഈ മാസം മുതല്‍ പ്രത്യേക പാസ്വേര്‍ഡുകള്‍ ഉപയോഗിച്ച് 200 മില്യണ്‍ ക്യാമറകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു തുടങ്ങും. സര്‍ക്കാര്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ പ്രശ്നം സംബന്ധിച്ച് സന്ദേശം ലഭിക്കും. മിക്ക വിവര സാങ്കേതിക ഉപകരണങ്ങളും ഇവിടെ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്.

ജപ്പാനെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. 2020ല്‍ ഒളിമ്പിക്സ് നടക്കുന്നത് ടോക്കിയോവിലാണ് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അതിന് മുന്‍പ് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ലോകത്താതെ 7 ബില്യണ്‍ ഉപകരണങ്ങളാണ് ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പകുതിയും സൈബര്‍ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ആളുകളുടെ വെബ്ക്യാമറയില്‍ നിന്ന് ശേഖരിക്കുന്ന എല്ലാ വിവരങ്ങളും സുരക്ഷിതമായിരിക്കുമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ചോരുന്നതിന് ഈ നീക്കം കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.

Exit mobile version