ഈജിപ്തിലെ പ്രാചീന ശവകുടീരത്തില്‍ 50 മമ്മികള്‍ കണ്ടെത്തി! 12 എണ്ണം കുട്ടികളുടേത്, ചിത്രങ്ങള്‍

രാവും പകലും ഒരു പോലെ മണ്ണ് നീക്കിയാണ് ഇവ കണ്ടെത്തിയത്.

കയ്‌റോ: മധ്യ ഈജിപ്തിലെ മിന്‍യ പ്രവിശ്യയിലെ പുരാതന ശവകുടീരത്തില്‍നിന്ന് 50ഓളം മമ്മികള്‍ കണ്ടെത്തി. ബിസി 305-30 കാലത്തെ മമ്മികളാണ് കണ്ടെത്തിയിട്ടുള്ളത്. സുരക്ഷിതമായി അടക്കം ചെയ്ത നിലയിലുള്ള മമ്മികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

മിന്‍യയില്‍ ടുണ എല്‍ ഗെബെലില്‍ മാസങ്ങള്‍ നീണ്ട ഗവേഷണത്തിന് ഒടുവിലാണ് മമ്മികള്‍ കണ്ടെത്തിയത്. ഒന്‍പതു മീറ്ററോളം മണ്ണ് നീക്കം ചെയ്താണ് മമ്മികള്‍ പുറത്തെടുത്തത്. രാവും പകലും ഒരു പോലെ മണ്ണ് നീക്കിയാണ് ഇവ കണ്ടെത്തിയത്.

കണ്ടെത്തിയ 50 മമ്മികളില്‍ 12 എണ്ണം കുട്ടികളുടേതാണെന്നാണ് നിഗമനം. ഈജിപ്ഷ്യന്‍ രാജവംശങ്ങളുടെ കാലത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്നവരുടെ മമ്മികളാണ് ഇതെന്ന് കരുതുന്നു. മമ്മികളില്‍ ചിലത് ലിനന്‍ തുണി ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്. ഇവ വിശദമായി പരിശോധിക്കാനും ഗവേഷകര്‍ ഒരുങ്ങുകയാണ്.

mummy 6

Exit mobile version