തണുത്ത് വിറച്ച് മരിച്ചു വീഴുന്നവരില്‍ കുഞ്ഞുങ്ങളും; അതിശൈത്യത്തില്‍ സിറിയയില്‍ മരിച്ചു വീണത് 29 കുട്ടികള്‍

ആക്രമണവും പ്രത്യാക്രമണവും നാശം വിതച്ച സിറിയയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കുഞ്ഞുങ്ങള്‍ തണുത്തു മരിക്കുന്നു

സിറിയ ; ആക്രമണവും പ്രത്യാക്രമണവും നാശം വിതച്ച സിറിയയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കുഞ്ഞുങ്ങള്‍ തണുത്തു മരിക്കുന്നു. നവജാത ശിശുക്കളുള്‍പെടെ ഏറ്റവും കുറഞ്ഞത് 29 കുട്ടികളെങ്കിലും ഇവിടെ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഐഎസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് അഭയം തേടി വന്നവരാണിവര്‍.

നിരവധി ആളുകളാണ് അഭയം തേടി നാടു വിടുന്നത്. ഫ്ളൈറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ നടന്നും തുറന്ന ട്രക്കുകളിലുമാണ് അല്‍ഹാലിലെ അഭയാര്‍ഥി ക്യാംപുകളിലേക്കുള്ള ഇവരുടെ യാത്രയെന്ന് ഡബ്ല്യു എച്ച് ഒ പറയുന്നു . കടുത്ത ശൈത്യമാണിവിടെ. ഈ തണുപ്പിലാണ് കുഞ്ഞുങ്ങളുള്‍പെടെയുലല്‍വരുടെ യാത്ര. തണുപ്പിനാവശ്യമായ വസ്ത്രങ്ങളോ മറ്റു സംവിധാനങ്ങളോ എന്തിനേറെ ഭക്ഷണം പോലും അവര്‍ക്കില്ല. അല്‍ഹോലിലെ അഭയാര്‍ഥി ക്യാംപില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടിയാണ് ജനം.

Exit mobile version