ക്രിമിനല്‍കുറ്റം ചുമത്താനുള്ള പ്രായപരിധി 15ല്‍ നിന്ന് ഒമ്പതാക്കി

ഇതു സംബന്ധിച്ച നിയമം പാര്‍ലമെന്റിലെ ജനപ്രതിനിധിസഭ തിങ്കളാഴ്ച അംഗീകരിച്ചു. നിയമവുമായ് ബന്ധപ്പെട്ട് സെനറ്റില്‍ ഇന്നലെ ചര്‍ച്ച ആരംഭി

മനില: ക്രിമിനല്‍ കുറ്റം ചുമത്താനുള്ള പ്രായപരിധി 15ല്‍ നിന്ന് ഒമ്പതാക്കി നിയമഭേദഗതി ചെയ്ത് ഫിലിപ്പൈന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം പാര്‍ലമെന്റിലെ ജനപ്രതിനിധിസഭ തിങ്കളാഴ്ച അംഗീകരിച്ചു. നിയമവുമായ് ബന്ധപ്പെട്ട് സെനറ്റില്‍ ഇന്നലെ ചര്‍ച്ച ആരംഭിച്ചു.

ക്രിമിനല്‍ സംഘടനകള്‍ കുട്ടികളെ ഉപയോഗപ്പെടുത്തുന്നുവെന്ന വാര്‍ത്ത വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിയമമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രസിഡന്റ് ഡുട്ടേര്‍ട്ടെ, പ്രായപരിധി കുറയ്ക്കണമെന്ന് മുമ്പ് ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ സംഘടനകള്‍ നടപടിയെ അപലപിച്ചു.

Exit mobile version