റഷ്യയില്‍ ഇന്ധന കപ്പലിലെ തീപ്പിടിത്തം; ആറ് ഇന്ത്യാക്കാര്‍ മരിച്ചു, ഒരു മലയാളിയെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മോസ്‌കോ: റഷ്യയിലെ കെര്‍ച്ച് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യാക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ഇന്ത്യക്കാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷപ്പെട്ടവരില്‍ മലയാളിയായ അശോക് നായരും ഉള്‍പ്പെടുന്നു.

ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്സ്ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്. ഒരു കപ്പലില്‍ നിന്ന് അടുത്തതിലേക്ക് കടലില്‍ വച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെയാണ് കരിങ്കടലില്‍ വച്ച് ചരക്കുകപ്പലുകള്‍ക്ക് തീ പിടിച്ചത്.

ഈ കപ്പലുകളില്‍ പതിനഞ്ചോളം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മരിച്ചവരെക്കുറിച്ചും രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. കടല്‍ പ്രക്ഷുബ്ധമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്.

Exit mobile version