ട്രംപിന്റെ രണ്ട് വര്‍ഷത്തെ നുണക്കഥകളുടെ പട്ടിക പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം

വിദേശനയം സംബന്ധിച്ച് 900 നുണകള്‍, വാണിജ്യ വ്യാപാര കാര്യങ്ങളില്‍ 854, സാമ്പത്തിക മേഖലയെ കുറിച്ച് 790, തൊഴില്‍ വിഷയങ്ങളില്‍ 755, പിന്നെ അല്ലറ ചില്ലറ നുണകള്‍ വേറെ 899 ഉം. ട്രംപിന്റെ 732 ദിവസത്തെ ഭരണകാലയളവില്‍ കേവലം 11 ദിവസം മാത്രമാണ് നുണ പ്രസ്താവനകള്‍ നടത്താതിരുന്നതെന്നാണ് കണക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി 2 വര്‍ഷം പിന്നിടുമ്പോള്‍, വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം. ട്രംപിന്റെ നുണക്കഥകളുടെ ഞെട്ടിക്കുന്ന് പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ട്രംപിന്റെ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ 8158 പ്രസ്താവനകളാണ് രേഖകള്‍ സഹിതം പത്രത്തില്‍ പ്രസിദ്ധീകരുച്ചത്.

ഫാക്ട് ചെക്കേഴ്‌സ് ഡാറ്റബേസിനെ അധികരിച്ചാണ് ഡോണാള്‍ഡ് ട്രംപ് നടത്തിയ നുണക്കഥകള്‍ പത്രം പ്രസിദ്ധീകരിച്ചത്. ഭരണത്തിലേറി ആദ്യ 100 ദിവസത്തിനുള്ളില്‍ തന്നെ അപ്രധാനമായ 492 അവകാശവാദങ്ങളാണ് ട്രംപ് ഉന്നയിച്ചത്. വിദേശനയം സംബന്ധിച്ച് 900 നുണകള്‍, വാണിജ്യ വ്യാപാര കാര്യങ്ങളില്‍ 854, സാമ്പത്തിക മേഖലയെ കുറിച്ച് 790, തൊഴില്‍ വിഷയങ്ങളില്‍ 755, പിന്നെ അല്ലറ ചില്ലറ നുണകള്‍ വേറെ 899 ഉം. ട്രംപിന്റെ 732 ദിവസത്തെ ഭരണകാലയളവില്‍ കേവലം 11 ദിവസം മാത്രമാണ് നുണ പ്രസ്താവനകള്‍ നടത്താതിരുന്നതെന്നാണ് കണക്ക്.

Exit mobile version