അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം; 126 സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഫോടന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ വാര്‍ഡാക്ക് പ്രവിശ്യയില്‍ മൈദന്‍സഹറിലെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ സ്‌ഫോടനം. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഫോടന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version