ടെഹ്റാനിൽ ആക്രമണം ഉടന്‍; ജനങ്ങളോട് നഗരമൊഴിയാന്‍ ആവശ്യപ്പെട്ട് നെതന്യാഹു

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആക്രമണം കടുപ്പിക്കാന്‍ ഒരുങ്ങി ഇസ്രായേല്‍. ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.

ഇറാന്‍-ഇസ്രായേല്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ രക്തരൂക്ഷിതമായ ആക്രമണങ്ങളിലേക്ക് കടന്നിരിക്കെയാണ് ടെഹ്‌റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ആക്രമണങ്ങളില്‍ ഇറാനില്‍ മരണ സംഖ്യ 200 കടന്നു.

Exit mobile version