വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ കയറി സീറ്റുറപ്പിച്ചു! സിംഗപ്പൂരില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയില്‍ ‘മൈന’ അധികൃതരുടെ പിടിയില്‍- വീഡിയോ

ടിക്കറ്റ് എടുത്ത് അവരവരുടെ സീറ്റുകളില്‍ സ്ഥാനമുറപ്പിച്ച് യാത്ര ചെയ്യുന്നവരെ അത്ഭുതപ്പെടുത്തി ടിക്കറ്റോ പാസ്‌പോര്‍ട്ടോ ഒന്നുംതന്നെ ഇല്ലാതെ യാത്ര ചെയ്യുകയാണ് ഒരു മൈന. അതും വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ തന്നെ.

സിംഗപ്പൂര്‍: വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ കയറി ലണ്ടനിലേക്ക് ‘പറന്ന’ മൈന പിടിയില്‍. വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏവരേയും രസിപ്പിക്കുന്ന കാഴ്ച കണ്ടത്.

ടിക്കറ്റ് എടുത്ത് അവരവരുടെ സീറ്റുകളില്‍ സ്ഥാനമുറപ്പിച്ച് യാത്ര ചെയ്യുന്നവരെ അത്ഭുതപ്പെടുത്തി ടിക്കറ്റോ പാസ്‌പോര്‍ട്ടോ ഒന്നുംതന്നെ ഇല്ലാതെ യാത്ര ചെയ്യുകയാണ് ഒരു മൈന. അതും വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ തന്നെ.

സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ SQ322 വിമാനത്തില്‍ ജനുവരി ഏഴിനായിരുന്നു രസകരമായ സംഭവം നടന്നത്. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്ക് ഏകദേശം 14 മണിക്കൂര്‍ ദൂരം യാത്രയുണ്ട്. ലണ്ടനിലെത്താന്‍ ഏകദേശം രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മാത്രമാണ് വിമാനത്തിലെ ജീവനക്കാര്‍ മൈനയെ കാണുന്നത്. പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും അതിനെ ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ആളുകളുടെ സീറ്റിന് മുകളില്‍ ഇരുന്ന് വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന മൈനയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ വിമാനത്തിനുള്ളില്‍ എങ്ങനെയാണ് മൈന എത്തിയതെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Exit mobile version