കൊവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും. കൂടാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് സിംഗപ്പൂര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും. ദീര്‍ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. കൊവിഡ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഒമാനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇയും പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ മാസം 24 മുതല്‍ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
കൊവിഡ് സ്ഥിതിഗതികള് വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Exit mobile version