റഷ്യ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ.
വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യന്‍ സേനയുടെ ഭാഗമായി തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
ബിനിലിന്റെ മരണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ എത്രയും വേഗം സൈനിക സേവനത്തില്‍ നീക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
റഷ്യന്‍ ആര്‍മിയില്‍ റിക്രൂട്ട് ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്റെ നിര്‍ഭാഗ്യകരമായ മരണത്തെക്കുറിച്ച് വിവരം ലഭിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മോസ്‌കോയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.