ഭാഗ്യം, മഹാഭാഗ്യം: വിദ്യാര്‍ഥിനി എഴുന്നേറ്റതിന് പിന്നാലെ സീറ്റിലേക്ക് ഫാന്‍ പൊട്ടി വീണു

പലപ്പോഴും ദുരന്തങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുണ്ട്. അത്രയും ഭാഗ്യമെന്നാണ് ആ നിമിഷങ്ങളെ പറയാറ്. അങ്ങനെ ഒരു അത്ഭുതരക്ഷപ്പെടലിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒരു സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നുള്ളതാണ് വീഡിയോ. ഗാന്റാ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ‘ഇത് നിങ്ങളുടെ ഭാഗ്യദിനമാകുമ്പോള്‍’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ഇരുപത്തിയെട്ട് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

കുട്ടികള്‍ കസേരയില്‍ ഇരിക്കുകയാണ്. ഇടയ്ക്ക് ഒരു പെണ്‍കുട്ടി തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോകുന്നു. കുട്ടി കസേരയില്‍ നിന്ന് എഴുന്നേറ്റ് നാല് അടി വയ്ക്കുമ്പോഴേക്കും കുട്ടി ഇരുന്ന സീറ്റിന് മുകളിലായി ഘടിപ്പിച്ചിരുന്ന വാള്‍ ഫാന്‍ പൊട്ടി പെണ്‍കുട്ടിയുടെ സീറ്റിലേക്ക് വീഴുകയായിരുന്നു.

ഈ സമയം ശബ്ദം കേട്ട് മറ്റ് കുട്ടികള്‍ പേടിച്ച് തങ്ങളുടെ സീറ്റുകളില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുന്നതും വീഡിയോകളില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ക്ലാസ് മുറിയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Exit mobile version