ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക്; നിര്‍ണ്ണായക വിധിയുമായി പാകിസ്താന്‍ സുപ്രീംകോടതി

ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതുവഴി തങ്ങളുടെ സംസ്‌കാരത്തിന് കോട്ടം സംഭവിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് പാകിസ്താന്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടിവി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതാണ് പാക് സുപ്രീംകോടതി നിരോധിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതുവഴി തങ്ങളുടെ സംസ്‌കാരത്തിന് കോട്ടം സംഭവിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

Exit mobile version