‘പൗരന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇസ്രയേല്‍ തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു’; ഗാസ വിടരുതെന്ന് ജനങ്ങളോട് ഹമാസ്

ഗാസ: ഗാസയില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പേരില്‍ സംഘര്‍ഷ മേഖല വിട്ട് പോകരുതെന്ന് ഗാസ നിവാസികളോട് ഹമാസ്. പലസ്തീനിയന്‍ ജനതയോടും അവിടെ പ്രവര്‍ത്തിക്കുന്ന യുഎന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളോടും വടക്കന്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ തുടര്‍ച്ചയായി മുന്നറിയിപ്പു നല്‍കി മാനസിക തലത്തിലും ഇസ്രയേല്‍ യുദ്ധത്തിനു ശ്രമിക്കുകയാണെന്ന് ഗാസ നിയന്ത്രിക്കുന്ന സായുധസംഘമായ ഹമാസ് കുറ്റപ്പെടുത്തി.

പൗരന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഗാസയിലെ മുന്നേറ്റത്തിന്റെ സുസ്ഥിരത തകര്‍ക്കാനും ലക്ഷ്യമിട്ട് വിവിധ മാര്‍ഗങ്ങളിലൂടെ അധിനിവേശ ശക്തികള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്- എന്നാണ് ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

വടക്കന്‍ ഗാസയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച രാജ്യാന്തര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയും ഭയപ്പെടുത്തി ഓടിക്കാനാണു ശ്രമമെന്നും ഹമാസ് കുറ്റപ്പെടുത്തി. അതേസമയം, വടക്കന്‍ ഗാസയില്‍നിന്ന് 11 ലക്ഷത്തോളം വരുന്ന ആളുകളെ ഒഴിപ്പിക്കണമെന്നാണ് ഇസ്രയേല്‍ കഴിഞ്ഞ രാത്രി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ALSO READ-ലോകത്തിലെ മികച്ച അത്ലറ്റ്; ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര നോമിനേഷന്‍ പട്ടികയില്‍! നോമിനേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം
ഹമാസിനെതിരെ ഇസ്രയേല്‍ സൈന്യം കരയുദ്ധത്തിനു തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പ്. ഈ നീക്കം വലിയ നാശനഷ്ടത്തിനു കാരണമാകുമെന്ന് യുഎന്‍ ഇസ്രയേലിനു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

Exit mobile version