വിവിധയിടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; അഞ്ച് സിറിയന്‍ യുവാക്കള്‍ അറസ്റ്റില്‍

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാക്കള്‍ അറസ്റ്റില്‍. അഞ്ചു സിറിയന്‍ യുവാക്കളാണ് അറസ്റ്റിലായത്. നെതര്‍ലാന്‍ഡിലെ മെയിന്‍സില്‍ വച്ചാണ് അറസ്റ്റുണ്ടായത്. നേരത്തെ ഭീകരരുമായി ബന്ധമുണ്ട് എന്ന സംശയത്തേത്തുടര്‍ന്ന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചാമനെ അറസ്റ്റ് ചെയ്തത്.

അഞ്ചാമത് പിടിയിലായ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭീകര സംഘത്തിന്റെ പദ്ധതികളെക്കുറിച്ചും ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം വിവരം ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version