കള്ളനും പോലീസും കളിക്കിടെ 13 കാരന് തോക്ക് കിട്ടി, തമാശയ്ക്ക് വെടിവെച്ചു; മൂന്നു വയസുകാരന്റെ കണ്ണിനുള്ളിലൂടെ തലയിലേയ്ക്ക് തറച്ചു കയറി, ദാരുണാന്ത്യം

അലബാമ: കള്ളനും പോലീസും കളിക്കുന്നതിനിടയിൽ 13 വയസുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ബന്ധുവായ കുട്ടിയുടെ കണ്ണിനുള്ളിലൂടെ തലയിലേയ്ക്ക് തറച്ചു കയറുകയായിരുന്നു. ജൂൺ 9 വ്യാഴാഴ്ച രാവിലെയായിരുന്നു അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.

കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌ലന്‍ഡ്

മൊബൈൽ കൗണ്ടി ഹോമിൽ ക്ലോസറ്റിനകത്തു വെച്ചിരുന്ന തോക്ക് 13 കാരൻ കളിക്കുന്നതിനിടയിൽ കണ്ടെത്തി. കളിയുടെ അവസാനം മൂന്നു വയസ്സുകാരനെ കണ്ടെത്തിയപ്പോൾ കൈയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി കാഞ്ചിവലിക്കുകയായിരുന്നു. അതേസമയം, തോക്കിൽ വെടിയുണ്ട ഉണ്ടായിരുന്നു എന്നതു കുട്ടിക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 22 കാലിബർ എയർ റൈഫിളായിരുന്നത്. അബദ്ധം മനസ്സിലാക്കിയ കുട്ടി ഉടനെ മുതിർന്നവരെ വിളിച്ചു വിവരം പറഞ്ഞു.

ആദ്യം പറഞ്ഞത് മൂന്നു വയസ്സുകാരൻ നിലത്തു വീണു പരിക്കേറ്റു എന്നാണ്. പിന്നീട് കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഒരിക്കലും കുട്ടികളെ കള്ളനും പൊലീസും കളിക്കാൻ ഞങ്ങൾ അനുവദിക്കാറില്ല. ദുഃഖം താങ്ങാനാകാതെ മാതാപിതാക്കൾ പറഞ്ഞു. 13 കാരന്റെ ജന്മദിനത്തിനു മാതാപിതാക്കൾ സമ്മാനമായി നൽകിയതായിരുന്നു എയർഗൺ. ഇത് ഇത്രയും അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

Exit mobile version