കണ്ടെയ്‌നര്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം : ബംഗ്ലദേശില്‍ 35 പേര്‍ മരിച്ചു, 450 പേര്‍ക്ക് പരിക്ക്

ധാക്ക : ബംഗ്ലദേശില്‍ കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 35 മരണം. ചിറ്റഗോങ്ങിലെ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പൊള്ളലേറ്റ 450ഓളം പേരില്‍ മിക്കവരുടെയും നില ഗുരുതരമാണ്.

രാസപ്രവര്‍ത്തനം മൂലമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. വലിയ പൊട്ടിത്തെറിക്ക് പിന്നാലെ തീ ഡിപ്പോയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. തീ അതിവേഗം വ്യാപിച്ചതാണ് വലിയ ദുരന്തത്തിന് വഴി വെച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപപ്രദേശങ്ങളിലുള്ള വീടുകളുടെ ജനലുകള്‍ പൊട്ടിച്ചിതറി.

Also read : കറന്‍സി നോട്ടില്‍ ഗാന്ധിയെക്കൂടാതെ ടാഗോറും അബ്ദുള്‍ കലാമും ? ആര്‍ബിഐയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ചിറ്റഗോങ് ഹെല്‍ത്ത് ആന്‍ഡ് സെര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഇസ്താകുല്‍ ഇസ്ലാം അറിയിച്ചു. തീ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിശമനസേനയുടെ 19 യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Exit mobile version