വർക്ക് ഫ്രം ഹോം മതിയാക്കി ഓഫീസിലേക്ക് തിരിച്ചുവിളിച്ചത് ഇഷ്ടമായില്ല; എട്ട് കോടിയോളം ശമ്പളമുള്ള ആപ്പിളിലെ ജോലി രാജിവെച്ച് എഞ്ചിനീയർ

വാർഷിക ശമ്പളം എട്ടുകോടിയോളം ലഭിക്കുമെന്നത് ഒന്നും ഈ എഞ്ചിനീയറുടെ തീരുമാനത്തെ ബാധിച്ചില്ല. വർക്ക് ഫ്രം ഹോം നിർത്തി ഓഫീസിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതെ രാജി വെച്ചിരിക്കുകയാണ് ഇദ്ദേഹം. ആപ്പിൾ എന്ന മൾട്ടിനാഷണൽ ഭീമൻ കമ്പനിയിലെ ജോലിയാണ് ഇയാൻ ഗുഡ് ഫെലോ എന്ന എഞ്ചിനീയർ പുഷ്പം പോലെ രാജിവെച്ചത്.

ലോകത്തിലെ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിലൊരാളായ ഇയാൻ 2016-ൽ ടെസ്ലയുടെ മെഷീൻ ലേണിങ് കമ്പനിയായ Open AI യിൽ ജോലിചെയ്യുമ്പോൾ എട്ട് ലക്ഷം യുഎസ് ഡോളറായിരുന്നു ഇയാന്റെ പ്രതിവർഷ ശമ്പളം. പിന്നീട് ഗൂഗിളിലും ഒരു കൈനോക്കിയാണ് ഇയാൻ 2019-ൽ ആപ്പിളിൽ എത്തിയത്. ആപ്പിളിൽനിന്ന് ഇയാന് ലഭിക്കുന്ന ഏകദേശ ശമ്പളം പത്ത് ലക്ഷം ഡോളറാണെന്നാണ് കണക്കുകൾ, അതായത് ഏഴരക്കോടിയിലധികം (7,73,53,550.00) ഇന്ത്യൻ രൂപ,

also read- ഷഹനയെ കണ്ടത് സജാദിന്റെ മടിയിൽ തലവെച്ച് കിടക്കുന്ന രീതിയിൽ; ഇരുവരും തമ്മിൽ ദിവസവും വഴക്ക്; വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വീട്ടുടമ

കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം ആരംഭിക്കുകയും പിന്നീട് മഹാമാരിക്ക് ശമനമുണ്ടായതോടെ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ആപ്പിൾ ആവശ്യപ്പെട്ടതുമാണ് ഇയാനെ ചൊടിപ്പിച്ചത്. ആഴ്ചയിൽ ഒരു ദിവസമാണ് ഇയാന് ഓഫീസിൽ എത്തേണ്ടിയിരുന്നത്.

ആപ്പിളിൽ മെഷീൻ ലേണിംഗ് ഡയറക്ടറായിരുന്നു ഇയാൻ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഏറ്റവും ഫ്ളക്സിബളെന്നാണ് ഇയാന്റെ വാദം .

Exit mobile version