യുദ്ധം ആറാം ദിവസത്തിലേയ്ക്ക്; റഷ്യക്കെതിരെ ഉപരോധം കടുക്കുന്നു, റഷ്യൻ മാസ്റ്റർ കാർഡിനും വിസ കാർഡിനും വിലക്ക്

Russian Banks | Bignewslive

മോസ്‌കോ: റഷ്യ- യുക്രൈൻ യുദ്ധം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ റഷ്യക്കെതിരെ ലോകരാജ്യങ്ങളുടെ ഉപരോധം തുടരുകയാണ്. റഷ്യ പുറത്തിറക്കിയിട്ടുള്ള മാസ്റ്റർ കാർഡും വിസ കാർഡും ഉപയോഗിക്കുന്നത് വിലക്കി എന്നതാണ് പുതിയ വിവരം. ലോകത്ത് എവിടെയും റഷ്യയുടെ ഈ രണ്ട് കാർഡുകൾ ഇതോടെ ഉപയോഗിക്കാൻ സാധിക്കാതാവും. നേരത്തെ റഷ്യക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്ക, ജർമ്മനി, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ റഷ്യക്കെതിരെ കടുത്ത നീക്കമാണ് നടത്തുന്നത്. അമേരിക്കയും ബ്രിട്ടനും യുറോപ്യൻ യൂണിയനും ചേർന്ന് ‘സ്വിഫ്റ്റ്’ സംവിധാനത്തിൽ നിന്ന് തെരഞ്ഞെടുത്ത റഷ്യൻ ബാങ്കുകളെ വിലക്കാൻ നീക്കമുള്ളതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യൻ കേന്ദ്ര ബാങ്കിന്റെ വിദേശനിക്ഷേപങ്ങൾ മരവിപ്പിക്കാനും നീക്കമുണ്ട്.

ഓട്ടോയിൽ വിവാഹ വസ്ത്രം മറന്നുവെച്ചു; അപേക്ഷയുമായി കല്യാണപെണ്ണ് പോലീസ് സ്‌റ്റേഷനിൽ, ഓട്ടോയുടെ പേരോ ആളെയോ അറിയില്ല! അന്വേഷിച്ച് കണ്ടെത്തി വസ്ത്രം ഏൽപ്പിച്ച് പോലീസ്

റഷ്യയ്‌ക്കെതിരെയുള്ള ലോകരാജ്യങ്ങളുടെ ഈ നീക്കം റഷ്യയിലെ സാധാരണ പൗരന്മാരെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് റഷ്യൻ പൗരന്മാരുണ്ട്.വിസ, മാസ്റ്റർ കാർഡുകൾക്ക് വിലക്ക് വരുന്നത് ഇത്തരം പൗരന്മാരുടെ ദൈനംദിന ജീവിതത്തിനേൽക്കുന്ന തിരിച്ചടി കൂടിയാണ്. യുദ്ധം പെട്ടെന്ന് അവസാനിച്ചില്ലെങ്കിൽ അത് റഷ്യയിലെ ജനങ്ങൾക്ക് തന്നെ തിരിച്ചടിയായി മാറിയേക്കാമെന്നാണ് ഇപ്പോൾ ലോകം വിലയിരുത്തുന്നത്.

അതേസമയം, റഷ്യൻ സേനയുടെ 64 കിലോമീറ്റർ നീളമുള്ള ടാങ്ക് വ്യൂഹം യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നതായാണ് പുതുതായി ലഭിക്കുന്ന റിപ്പോർട്ട്. മാക്‌സർ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈന്റെ വടക്കൻ മേഖലയിൽ നിന്നാണ് റഷ്യയുടെ കൂറ്റൻ സൈനിക വ്യൂഹം കീവിലേക്ക് അടുക്കുന്നത്.

നൂറുകണക്കിന് ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളും ഇന്ധനടാങ്കുകളും നിരവധി വാഹനങ്ങളും പടക്കോപ്പുകളും സൈനിക വ്യൂഹത്തിലുണ്ടെന്നാണ് റിപ്പോർട്ട്. യുക്രൈൻ അതിർത്തിയിൽ നിന്ന് 32 കിലോമീറ്റർ അകലെ തെക്കൻ ബെലാറുസിൽ കൂടുതൽ സൈനികരും ഹെലികോപ്റ്ററുകളും നിലയുറപ്പിച്ചതായും യുഎസ് കമ്പനി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

Exit mobile version