‘പ്രിയപ്പെട്ട ഭാരത മാതാവേ… നിശബ്ദരാകരുതേ… യുക്രൈനെ രക്ഷിക്കൂ’ അഭ്യർത്ഥനയുമായി കൊച്ചിക്കാരി ‘ചപാതി’

Chapati pleads | Bignewslive

കീവ്: റഷ്യയുടെ ആക്രമണത്തിൽ നിന്ന് യുക്രൈനെ രക്ഷിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥനയുമായി കേരളത്തിൽ നിന്ന് കടൽ കടന്നൊരു നായ. ‘ചപാതി’ എന്നു പേരുള്ള നായയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇന്ത്യയോട് അഭ്യർത്ഥിച്ചത്.

വെള്ള ഷര്‍ട്ടും കറുത്ത പാന്റുമിട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം സ്‌കൂളിലേക്ക്; ‘ചൂരല്‍ കഥ’കളും ഓര്‍മ്മകളും പങ്കുവച്ച് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്

‘ട്രാവലിങ് ചപാതി’ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഭാരതമാതാവിനോട് യുക്രൈനെ രക്ഷിക്കണമെന്ന് നായ പറയുന്നു. യുക്രൈൻകാരായ യൂഗസ് പെട്രസ്-ക്രിസ്റ്റീന എന്നീ സഞ്ചാരികളായ ദമ്പതികളാണ് ഈ നായയുടെ ഉടമസ്ഥർ. ഇവരാണ് കുറിപ്പ് പങ്കിട്ടത്.

2017-ൽ ഒരു യാത്രക്കിടെ കൊച്ചിയിൽ നിന്നാണ് ചപാതിയെ ഇരുവർക്കും ലഭിക്കുന്നത്. അവശനിലയിലായ നായയെ രക്ഷിച്ച് അവർ യുക്രൈനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അന്നുമുതൽ ദമ്പതികൾക്കൊപ്പം നാടുചുറ്റുകയാണ് ചപാതിയും.

ഇൻസ്റ്റഗ്രാം കുറിപ്പ് ;

‘പ്രിയപ്പെട്ട ഭാരതമാതാവേ, എന്റെ കുടുംബത്തിന്റെ ജീവൻ ഭീഷണിയിലായതു പോലെ ലക്ഷക്കണക്കിന് യുക്രൈൻകാരും നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകരുത്. തെരുവിലിറങ്ങി യുക്രൈനായി ശബ്ദമുയർത്തുക.

Exit mobile version