അന്റാര്‍ട്ടിക്കയിലും പിടിമുറുക്കി കോവിഡ് : അര്‍ജന്റീനിയന്‍ ഗവേഷകസംഘത്തിലെ 24 പേര്‍ക്ക് രോഗബാധ

ബ്യൂണസ് ഐറിസ് : കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ട്ടിക്കയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു. അര്‍ജന്റീനിയന്‍ ഗവേഷക സംഘത്തിലെ ഇരുപത്തിനാല് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

നാല്പത്തിമൂന്ന് പേരടങ്ങുന്ന സംഘത്തിലെ 24 പേര്‍ക്കാണ് രോഗം. ഇവരില്‍ വാക്‌സീനെടുക്കാത്ത ഒമ്പത് പേരെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചു. ബാക്കിയുള്ളവരെ ക്യാംപില്‍ തന്നെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗവണ്‍മെന്റ് നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് അന്റാര്‍ട്ടിക്കയിലെ ഉദ്യോഗസ്ഥന്‍ പെട്രീഷ്യ ഒര്‍തുസാറാണ് വിവരം വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ അറിയിച്ചത്.

രോഗം ബാധിച്ചവരില്‍ ഒമ്പത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. ഇവര്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ബ്യൂണസ് ഐറിസിലേക്ക് കടന്നു. അര്‍ജന്റീനയില്‍ വാക്‌സിനേഷന്‍ യജ്ഞം തുടങ്ങുന്നതിന് മുമ്പേ തന്നെ അന്റാര്‍ട്ടിക്കയിലെത്തിയവരാണ് വാക്‌സീന്‍ എടുക്കാത്ത ഒമ്പത് പേര്‍. ഇവര്‍ വാക്‌സിനേഷനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വൈറസ് ബാധിച്ചത്. വാക്‌സീന്‍ സ്വീകരിച്ച ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

Also read : യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു

അന്റാര്‍ട്ടിക്കയില്‍ ഇതിന് മുമ്പ് ചിലിയിലെയും ബെല്‍ജിയത്തിലെയും ഗവേഷകസംഘങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version