കോവിഡ് ഭീതിയില്‍ യൂറോപ്പ് : നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ആംസ്റ്റര്‍ഡാം : കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ച് ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നെതര്‍ലന്‍ഡ്‌സ്. ഇന്ന് രാത്രി മുതലാണ് ലോക്ഡൗണ്‍.

ബാറുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ലോക്ഡൗണ്‍ കാലത്ത് രാത്രി എട്ട് മണി വരെയാണ് പ്രവര്‍ത്തനാനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവയല്ലാത്ത എല്ലാ കടകളും ആറ് മണിക്ക് മുമ്പ് അടയ്ക്കണം. കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ്-നോര്‍വേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്. നെതര്‍ലന്‍ഡ്‌സില്‍ ഇന്നലെ മാത്രം 16,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 12, 997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. രാജ്യത്തെ ജനസംഖ്യയില്‍ 82ശതമാനം പേരും വാക്‌സീന്‍ സ്വീകരിച്ചിരുന്നു.

Exit mobile version