അമേരിക്കയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും എട്ട് മരണം

ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിച്ചു. അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്‌കോട്ടിന്റെ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റ് എന്ന സംഗീത പരിപാടിയ്ക്കിടെയായിരുന്നു അപകടം.

ഫെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ 9മണിയോടെയാണ് അപകടമുണ്ടായത്.പരിപാടിയുടെ ഇടയില്‍ സ്റ്റേജിന്റെ അടുത്തേക്ക് കുതിക്കാനുള്ള ശ്രമത്തിനിടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു എന്നാണ് വിവരം. തിരക്കില്‍ പെട്ട് ഹൃദയാഘാതം സംഭവിച്ച പതിനൊന്ന് പേരില്‍ എട്ട് പേരാണ് മരിച്ചത്.

അമ്പതിനായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.സംഭവത്തില്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

Exit mobile version