‘ലവ് മൈ സെല്‍ഫ് ‘ക്യാംപെയ്‌നിലൂടെ ബിടിഎസ് സമാഹരിച്ചത് 3500 കോടി രൂപ

സിയോള്‍ : ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ യുനിസെഫുമായി ചേര്‍ന്ന് ‘ലവ് മൈ സെല്‍ഫ് ‘ എന്ന ക്യാംപെയ്‌നിലൂടെ കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസ് സമാഹരിച്ചത് 3500 കോടി രൂപ. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനും അതിനെതിരെ അവബോധം നടത്താനും വേണ്ടി തുടങ്ങിയ ക്യാംപെയ്‌നാണ് ലവ് മൈ സെല്‍ഫ്.

2017 മുതലാണ് ബിടിഎസും യുനിസെഫും ക്യാംപെയ്‌നുവേണ്ടി ഒന്നിച്ചത്.’ലവ് മൈ സെല്‍ഫ് ‘ സന്ദേശവുമായി ബിടിഎസിന്റെ സംഗീതപരിപാടികളില്‍ പ്രത്യേക ബൂത്തുകള്‍ ഐക്യരാഷ്ട്രസംഘടന സ്ഥാപിച്ചിരുന്നു.കൂടാതെ ക്യാംപെയ്‌നിന്റെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും കൂട്ടായ്മ മുന്‍കൈ എടുത്തു.
2019ല്‍ വിവിധ രാജ്യങ്ങളിലായി ബിടിഎസ് നടത്തിയ സംഗീതപരിപാടികളില്‍ നിന്നാണ് തുക പ്രധാനമായും കണ്ടെത്തിയത്.

ക്യാംപെയ്ന്‍ സംബന്ധിച്ച ഒരു മ്യൂസിക് വീഡിയോ ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചതും ബിടിഎസിന് നേട്ടമായി. ക്യാംപെയ്‌നിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്.

Exit mobile version