വിമാനങ്ങള്‍ പുറപ്പെടുന്നതിന് താലിബാന്റെ വിലക്ക് : അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

Kabul | Bignewslive

കാബൂള്‍ : വിമാനങ്ങള്‍ പുറപ്പെടുന്നതിനോ ലാന്‍ഡ് ചെയ്യുന്നതിനോ താലിബാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് അഫ്ഗാനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം പേര്‍.

ആറ് വിമാനങ്ങള്‍ മസര്‍-ഇ-ഷെരീഫ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും താലിബാന്‍ യാത്രക്കാരെ ബന്ദികളാക്കുകയാണെന്നും യുഎസ് പ്രതിനിധി മൈക്ക് മക്കോള്‍ ഫോക്‌സ് ന്യൂസ് സണ്‍ഡേയോട് വ്യക്തമാക്കി. മസര്‍-ഇ-ഷെരീഫിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിനോ ലാന്‍ഡ് ചെയ്യുന്നതിനോ താലിബാന്റെ അനുമതി വാങ്ങുന്നതില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയതിന് അവര്‍ ഉത്തരവാദികളായിരിക്കും എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Exit mobile version