പാക്കിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചാവേര്‍ സ്‌ഫോടനം : മൂന്ന് സൈനികര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

Pakistan | Bignewslive

ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്യുയേറ്റയില്‍ ചാവേര്‍ സ്‌ഫോടനം. സെക്യൂരിറ്റി ചെക്ക് പോയിന്റിന് സമീപം നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പാരമിലിട്ടറി സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചതായി പാക്കിസ്ഥാന്‍ പോലീസ് അറിയിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശരീരത്തില്‍ ഘടിപ്പിച്ച ബോംബുമായി മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലെ സുരക്ഷ ജീവനക്കാരെ ലക്ഷ്യമാക്കിയാണ് ആക്രമണം എന്നാണ് കരുതുന്നത്. അപകടത്തില്‍ സേനാവിഭാഗത്തില്‍ പെട്ട പതിനെട്ട് പേര്‍ക്കും രണ്ട് സാധാരണക്കാര്‍ക്കുമാണ് പരിക്കേറ്റതെന്ന് ഡിഐജി അസര്‍ അക്രം വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അക്രമത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശക്തമായി അപലപിച്ചു.

Exit mobile version