മെഗനുമായുള്ള വഴക്കു തീര്‍ക്കാന്‍ രാജ്ഞിയുടെ സഹായം തേടി പിതാവ്

ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നതിനാല്‍ മേയില്‍ നടന്ന ഹാരി-മെഗന്‍ വിവാഹത്തില്‍ തോമസ് പങ്കെടുത്തിരുന്നില്ല

ലണ്ടന്‍:ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യ മെഗന്‍ മാര്‍ക്കിളുമായുള്ള വഴക്ക് തീര്‍ക്കാന്‍ എലിസബത്ത് രാജ്ഞിയുടെ സഹായം തേടി മെഗന്റെ പിതാവ് തോമസ് മാര്‍ക്കിള്‍. മാസങ്ങളായി മകളുമായി യാതൊരു ബന്ധവുമില്ലെന്നും സന്ദേശങ്ങള്‍ അയച്ചാല്‍ മറുപടി ലഭിക്കാറില്ലെന്നും തോമസ് മാര്‍ക്കിള്‍ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നതിനാല്‍ മേയില്‍ നടന്ന ഹാരി-മെഗന്‍ വിവാഹത്തില്‍ തോമസ് പങ്കെടുത്തിരുന്നില്ല.

രാജകുടുംബവും സാധാരണ കുടുംബവും എല്ലാം ഒരേ പോലെയാണെന്നും കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധമുണ്ടായിരിക്കണമെന്നും തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ രാജ്ഞി ചെയ്യുന്ന ഏതു കാര്യവും സ്വാഗതം ചെയ്യും. മെഗന് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാന്‍ ആഗ്രഹമുണ്ടെന്നും തോമസ് പറഞ്ഞു.

Exit mobile version