ലോകം ഒന്നടങ്കം കൊവിഡ് പോരാട്ടത്തില്‍; പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വുഹാനില്‍ അതിഗംഭീര ആഘോഷം, വീഡിയോ

Wuhan Music Festival | Bignewslive

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്നു. ലോകം ഒന്നടങ്കം മഹാമാരിയോട് പൊരുതുകയാണ്. ഈ വേളയില്‍ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

മെയ് ഒന്നിന് നടന്ന വുഹാന്‍ മ്യൂസിക് ഫെസ്റ്റില്‍ തിങ്ങികൂടിയ ജനക്കൂട്ടം പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പതിനൊന്നായിരം പേരാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. സാമൂഹിക അകലമോ, മാസ്‌കോ കൂടാതെ ജനം ആര്‍പ്പുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊവിഡിനെ പിടിച്ചുകെട്ടി എന്ന ആത്മവിശ്വാസം കൂടിയാണ് ഇതിലൂടെ ചൈന ലോകത്തിന് നല്‍കുന്നത്. കൃത്യമായ വാക്‌സീന്‍ വിതരണത്തിലൂടെ കോവിഡിനെ 80 ശതമാനം പിടിച്ചുകെട്ടാനായെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. കൊവിഡിനെ പ്രതിരോധിച്ച ജനത്തിന്റെ ആഘോഷം കൂടിയാണ് ഇപ്പോള്‍ ചൈനയില്‍ നടക്കുന്നതെന്നാണ് വിവരം.

Exit mobile version