ലോക്ക് ഡൗണിനിടെ ആത്മീയ നേതാവിന്റെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളും ഉള്‍പ്പടെ പങ്കുകൊണ്ടത് ആയിരക്കണക്കിന് ആളുകള്‍; വീഡിയോ

ഭോപ്പാല്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ മരിച്ച ആത്മീയ നേതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. കോണ്‍ഗ്രസ്, ബിജെപി നേതാക്കളും അഷുതോഷ് റാണയടക്കമുള്ള സിനിമാതാരങ്ങളാണ് ചടങ്ങളില്‍ പങ്കാളികളായത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ദദാജി എന്നറിയപ്പെടുന്ന ദേവ് പ്രഭാകര്‍ ശാസ്ത്രി ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരിച്ചത്. ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് റാണയും മുന്‍ മന്ത്രി സഞ്ജയ് പതക്കും ചേര്‍ന്ന് മധ്യപ്രദേശിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

ആയിരക്കണക്കിന് ആളുകള്‍ തെരുവിലൂടെ നടന്നു നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവിടെ നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്നും സാമൂഹിക അകലം പാലിക്കപ്പെട്ടെന്നും കത്നി ജില്ലാ കളക്ടര്‍ പ്രതികരിച്ചു.

Exit mobile version