ഹൃദയം എടുക്കാന്‍ മറന്നു; പകുതി ദൂരം പറന്നുയര്‍ന്ന വിമാനം തിരിച്ചുപറന്നു!

സിയാറ്റിലില്‍ നിന്നും ഡള്ളാസിലേക്ക് പോകുകയായിരുന്ന സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് പകുതി ദൂരം സഞ്ചരിച്ച ശേഷം തിരികെ പറന്നത്.

കാലിഫോര്‍ണിയ: ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ വെച്ച ഹൃദയം എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം തിരികെ പറന്നു. സിയാറ്റിലില്‍ നിന്നും ഡള്ളാസിലേക്ക് പോകുകയായിരുന്ന സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് പകുതി ദൂരം സഞ്ചരിച്ച ശേഷം തിരികെ പറന്നത്.

വാല്‍വ് കൈമാറ്റം ചെയ്യുന്നതിനായാണ് ഹൃദയം കൊണ്ടുപോയിരുന്നത്. ഏതെങ്കിലും രോഗിയ്ക്ക് വേണ്ടിയായിരുന്നില്ല മറിച്ച് ആശുപത്രിയിലെ ലാബില്‍ ഭാവി ഉപയോഗത്തിനായി എത്തിക്കുന്നതിന് വേണ്ടിയായിരുന്നു.

സാധാരണ നിലയില്‍ 4-6 മണിക്കൂറിനുള്ളില്‍ ഹൃദയം സ്വീകര്‍ത്താവിന് നല്‍കണമെന്നാണ്. എന്നാല്‍ വാല്‍വ് ഉപയോഗത്തിനായതിനാല്‍ 48 മണിക്കൂര്‍ വരെ സമയമുണ്ടായിരുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു. സംഭവത്തില്‍ വിമാന അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version