ഡേറ്റിംഗ് ആപ്പ് ഉടമ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി വിറ്റ്നി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി 31 കാരി വിറ്റ്നി വോള്‍ഫ് ഹെര്‍ഡ്. അമേരിക്കന്‍ നിര്‍മ്മിത ഡേറ്റിംഗ് ആപ്പായ ബംബിളിന്റെ സഹ സ്ഥാപകയും സിഇഒയുമാണ് വിറ്റ്നി. 1.5 ബില്യണ്‍ ഡോളറാണ് ഈ യുവതിയുടെ ആസ്തി. വിറ്റ്നിക്ക് ബംബിള്‍ കമ്പനിയില്‍ 12 ശതമാനം ഓഹരിയാണുള്ളത്.

2020ന്റെ ആദ്യ ഒമ്പത് മാസങ്ങള്‍ കൊണ്ട് 417 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ബംബിള്‍ നേടിയത്. ഒരു വര്‍ഷം മുമ്പ് 363 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ആസ്തി.

ബംബിള്‍ ആരംഭിക്കുമ്പോള്‍ കമ്പനിയുടെ ഒരു ഓഹരിയുടെ വില 43 ഡോളറായിരുന്നു. ഇന്നത് 76 ഡോളറിലേക്ക് എത്തിക്കാന്‍ വിറ്റ്‌നിക്ക് സാധിച്ചു. 1.7 ബില്യണ്‍ ധീരരായ വനിതകളാലാണ് ബംബിള്‍ ഈ ഉയര്‍ച്ച കൈവരിച്ചതെന്നാണ് സിഇഒ നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ബംബിള്‍ ഒരു പൊതുസ്ഥാപനമായി മാറിയെന്നും വിറ്റ്‌നി പറയുന്നു.

2014ല്‍ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്റര്‍ ഉപേക്ഷിച്ചാണ് വിറ്റ്നി ബംബിള്‍ ആരംഭിക്കുന്നത്. മാത്രമല്ല ടിന്ററിലെ തന്റെ ബോസിനും കാമുകനുമെതിരെ ലൈംഗിക പീഡനത്തിന് പരാതിയും വിറ്റ്നി നല്‍കിയിരുന്നു. ആന്‍ഡ്രേ ആന്‍ഡ്രീവ് എന്ന കോടീശ്വരനുമായി ചേര്‍ന്നാണ് വിറ്റ്‌നി ബംബിളിന് രൂപം നല്‍കിയത്.

സ്ത്രീകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയാണ് ബംബിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1.7 ബില്യണ്‍ ധീരരായ വനിതകളാലാണ് ബംബിള്‍ ഈ ഉയര്‍ച്ച കൈവരിച്ചതെന്നാണ് വിറ്റ്നി നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

Exit mobile version