പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചു: ചത്ത് വീണത് നൂറ് കണക്കിന് പക്ഷികള്‍

italy, birds | bignewslive

റോം: പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്നാലെ റോമില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തനിലയില്‍. റോഡുകളിലും റെയില്‍വേ സ്റ്റേഷനിലുമടക്കംചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. പക്ഷികളുടെ ‘കൂട്ടക്കൊല’യാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്നതെന്ന് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ആരോപിച്ചു.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് പക്ഷികള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്നാണ് സൂചന. പടക്കത്തിന്റെ ശബ്ദമാവാം പക്ഷികള്‍ ചാകാനിടയാക്കിയതെന്നാണ് കരുതുന്നതെന്ന് മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പക്ഷികള്‍ക്ക് അപകടമുണ്ടാക്കുന്നത് പതിവാണെന്നും എന്നാല്‍ കൂട്ടത്തോടെ പക്ഷികള്‍ ചത്തത് അസാധാരണമാണെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പടക്കങ്ങള്‍ വില്‍ക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് ഒഐപിഎ എന്ന സംഘടന ആവശ്യപ്പെട്ടു.

Exit mobile version