വെള്ളം കൊവിഡിനെ പ്രതിരോധിക്കുമെന്ന് വാര്‍ത്ത; ദിവസവും കുടിച്ചത് അഞ്ച് ലിറ്ററിലധികം വെള്ളം! ഒടുവില്‍ യുവാവ് അത്യാഹിത വിഭാഗത്തിലും

Drinking 5 Litres | Bignewslive

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍ നിറഞ്ഞിരുന്നത് പല പ്രതിരോധ വാര്‍ത്തകളാണ്. ഇതിനിടയില്‍ വ്യാജ വാര്‍ത്തകളും തകൃതിയായി നിറഞ്ഞിരുന്നു. വെള്ളം കുടിച്ചാല്‍ വൈറസിനെ തടയാമെന്നും മറ്റും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തയില്‍ വിശ്വസിച്ച് വെള്ളം കുടിച്ച യുവാവിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് അമ്പരപ്പിക്കുന്ന സംഭവം. കൊവിഡിനെതിരായി പ്രതിരോധശേഷി നേടാനും കൊവിഡ് ലക്ഷണങ്ങള്‍ ഭേദമാക്കാനും 34 കാരന്‍ ലൂക്കാണ് അമിതമായി വെള്ളം കുടിച്ചത്. ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഇയാള്‍ ഓരോ ദിവസവും കുടിച്ചിരുന്നത്. ഇതോടെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി. തുടര്‍ന്നാണ് ഇയാളെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ ആണ് ഇയാള്‍ക്കുണ്ടായതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമിതമായ വെള്ളംകുടിയെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. ലൂക്കിന്റെ മസ്തിഷ്‌കം വിങ്ങിയ നിലയിലായിരുന്നു. രണ്ട് മൂന്ന് ദിവസമായി വെന്റിലേറ്റര്‍ ഘടിപ്പിച്ച് അത്യാഹിത വിഭാഗത്തിലാണ് ല്യൂക്ക്. 24 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ലെന്ന് ഡോക്ടര്‍ പ്രതികരിക്കുന്നു.

ഒരാഴ്ചയായി ല്യൂക്കിന് നല്ല ക്ഷീണമുണ്ടായിരുന്നു. അതിനാല്‍ തന്നെ ധാരാളം പാനീയങ്ങള്‍ കുടിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ദിവസവും അഞ്ചു ലിറ്ററിലധികം വെള്ളം ഇയാള്‍ കുടിക്കാന്‍ തുടങ്ങിയത്.

Exit mobile version