ഫൈസര്‍ കൊവിഡ് വാക്സിന്‍; അനുമതി നല്‍കി അമേരിക്കയും

pfizer covid vaccine | big news live

വാഷിങ്ടണ്‍: ബ്രിട്ടനും ബഹറൈനിനും പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കി അമേരിക്കയും. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്.

ഫൈസര്‍ കൊവിഡ് വാക്സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.

കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്സിന് സാധിക്കുമെന്നും വലിയ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കുമാണ് വാക്സിന്‍ നല്‍കുക.

വൈറസ് ബാധമൂലം മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് രാജ്യത്ത് മരിച്ചത്. അതേസമയം ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആദ്യം അനുമതി നല്‍കിയത് ബ്രിട്ടണനാണ്. പിന്നാലെ ബഹറൈനും അനുമതി നല്‍കി.

Exit mobile version