ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗുലാനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

rudy giuliani | big news live

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകനും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ റൂഡി ഗുലാനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് റൂഡി ഗുലാനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.


വൈറ്റ് ഹൗസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗുലാനി എത്രയും വേഗം ചൈനാവൈറസില്‍ നിന്ന് മുക്തി നേടി രാജ്യം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പിനെതിരെ പോരാടാന്‍ സാധിക്കട്ടെ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ഡൊണാള്‍ഡ് ട്രംപിനോട് അടുത്ത വ്യക്തികളില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും പുതിയ ആളാണ് റൂഡി ഗുലാനി. രോഗലക്ഷണങ്ങള്‍ പ്രകടമാണോയെന്ന കാര്യം വ്യക്തമല്ലെങ്കിലും 76 കാരനായ ഗുലാനി അപകടസാധ്യത കൂടുതലുള്ളവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.


പലപ്പോഴും മാസ്‌ക് ധരിക്കാതെയാണ് ഗുലാനി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വ്യാഴാഴ്ച ഒരു സംഘം ആളുകളോടൊപ്പം മാസ്‌ക് ധരിക്കാതെ ഗുലാനി നടന്നു നീങ്ങുന്നതിന്റെ ചിത്രം സിഎന്‍എന്‍ പുറത്തു വിട്ടിരുന്നു.

Exit mobile version