വനിതാ താരങ്ങള്‍ക്ക് ഇനി 8 അല്ല, 14 ആഴ്ച പ്രസവാവധി; തീരുമാനവുമായി ഫിഫ, ചരിത്രപരം

Women Footballers | bignewslive

സൂറിച്ച്: വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ഇനി പ്രസവാവധി. ചരിത്രപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിഫ. താരങ്ങള്‍ക്ക് ചുരുങ്ങിയത് 14 ആഴ്ച അവധി അനുവദിക്കാനാണ് തീരുമാനം.

ചരിത്രപരമായ തീരുമാനത്തിന് വെള്ളിയാഴ്ച ചേര്‍ന്ന ഫിഫ കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രസവത്തിനു ശേഷം ചുരുങ്ങിയത് എട്ട് ആഴ്ചയാണ് അവധി ലഭിച്ചിരുന്നത്. എന്നാല്‍ ഇനി അത് ഇനി 14 ആഴ്ച പ്രസവാവധി ലഭിക്കും.

താരങ്ങള്‍ക്ക് കരാര്‍ അനുസരിച്ചുള്ള തുകയുടെ മൂന്നില്‍ രണ്ടുഭാഗം പ്രതിഫലമായി നല്‍കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. മാത്രമല്ല ഒരു താരം പ്രസവാവധി പൂര്‍ത്തിയാക്കിയ ശേഷം അവരെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും ക്ലബ്ബ് ഉറപ്പാക്കണമെന്നും ഫിഫ നിര്‍ദേശം നല്‍കുന്നു.

Exit mobile version