ബഹ്‌റൈന്‍ ഗ്രാന്‍പീക്കിനിടെ അപകടം; കാര്‍ കത്തിയെരിഞ്ഞു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Romain Grosjean's Car | bignewslive

സാഖിര്‍ (ബഹ്‌റൈന്‍): ഞായറാഴ്ച നടന്ന ബഹ്‌റൈന്‍ ഗ്രാന്‍പ്രീക്കിടെ അപകടത്തില്‍പ്പെട്ട കാര്‍ തീപിടിച്ചു. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മത്സരത്തിനിടെ ഹാസ് ഫെരാരിയുടെ ഡ്രൈവര്‍ റൊമന്‍ റോഷാനിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.

തീയില്‍പ്പെട്ട് നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും കത്തുകയായിരുന്നു. എന്നാല്‍, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ ഓപ്പണിങ് ലാപ്പില്‍ തന്നെയായിരുന്നു അപകടം. ഓട്ടത്തിനിടെ ട്രാക്കില്‍നിന്ന് തെറ്റി കാര്‍ ബാരിയറില്‍ ഇടിച്ച് രണ്ടായി ചിതറി. പിന്നാലെ തീപിടിക്കുകയായിരുന്നു,

അപകടത്തില്‍ കാറിന്റെ ഇന്ധന ടാങ്ക് തകര്‍ന്നിരുന്നു. ഇതാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിവരം. ഉടന്‍ കാറിനുപുറത്തിറങ്ങി ബാരിയറിന് മുകളിലൂടെ ചാടിയതിനാല്‍ റൊമന്‍ റോഷന്‍ രക്ഷപ്പെടുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഡ്രൈവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കി. താരത്തിന്റെ നില അശങ്കാജനകമല്ലെന്നും ചെറിയ പൊള്ളല്‍ മാത്രമാണ് ഉള്ളതെന്നുമാണ് ലഭിക്കുന്ന വിവരം.

Exit mobile version