ഭര്‍ത്താവിന്റെ പിറന്നാളാഘോഷത്തിന് പര്‍വതമുകളിലെത്തി; ഫോട്ടോ എടുക്കവേ ഭാര്യ വീണു മരിച്ചു

സന്ദര്‍ശകരെ വിലക്കിയിട്ടുള്ള സ്ഥലത്തായിരുന്നു പോസിങ്ങ്

ഭര്‍ത്താവിന്റെ പിറന്നാളാഘോഷത്തിന് പര്‍വത മുകളിലെത്തിയ ഭാര്യ വീണു മരിച്ചു. കേപ് ടൗണിലാണ് സംഭവം. 31 കാരിയായ റോക്‌സ് ആണ് മരിച്ചത്. ഭര്‍ത്താവ് ആന്‍ഡ്രൂവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

സൂര്യനെ പിടിക്കാനെന്ന രീതിയില്‍ ഉയര്‍ന്നു ചാടി ഫോട്ടോക്കു പോസ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചാടി നിലത്തെത്തിയപ്പോള്‍ ബാലന്‍സ് തെറ്റി താഴേക്കു വീഴുകയായിരുന്നു. സന്ദര്‍ശകരെ വിലക്കിയിട്ടുള്ള സ്ഥലത്തായിരുന്നു പോസിങ്ങ്. വലിയ കാറ്റ് ഉണ്ടാകുന്ന സ്ഥലമാണിവിടമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോക്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ വിവാഹിതരായത്.

Exit mobile version