ഗ്വാട്ടിമാലയില്‍ നാശം വിതച്ച് ഏയ്റ്റ കൊടുങ്കാറ്റ്; മരണം 150 കടന്നു, നിരവധി വീടുകള്‍ മണ്ണിനടിയിലായി

മെക്സിക്കോസിറ്റി: ഗ്വാട്ടിമാലയില്‍ നാശം വിതച്ച് ഏയ്റ്റ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്പതോളം പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് പ്രസിഡന്റ് അറിയിച്ചത്.

Residents use boats and rafts to navigate a flooded road in the aftermath of Hurricane Eta in Jerusalen, Honduras, Thursday, Nov. 5, 2020. The storm that hit Nicaragua as a Category 4 hurricane on Tuesday had become more of a vast tropical rainstorm, but it was advancing so slowly and dumping so much rain that much of Central America remained on high alert. (AP Photo/Delmer Martinez)

ഏയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതല്‍ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. നിരവധി വീടുകളാണ് മണ്ണിനടിയിലായത്. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളാണ് ഒലിച്ചുപോയത്. സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കുലും റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനായി ഹെലികോപ്റ്ററുകളും സ്പീഡ് ബോട്ടുകളും ഉടന്‍ എത്തിക്കാനും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ വീടിന്റെ മുകളിലും മറ്റുമായി നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.


മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഏയ്റ്റ സര്‍വ മേഖലയേയും തകര്‍ത്തെറിഞ്ഞാണ് പോവുന്നത്. നൂറ് വര്‍ഷത്തിനിടെ രാജ്യത്ത് വന്ന ഏറ്റവും വലിയ കാറ്റാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കാറ്റിന് വരും ദിവസങ്ങളില്‍ ശക്തി വര്‍ധിക്കുമെന്നും മഹാദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

Exit mobile version