‘ഇത് നടപടിയെടുക്കേണ്ട സമയമാണ്, മറ്റ് മാര്‍ഗ്ഗങ്ങളില്ല’; ബ്രിട്ടണില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ബ്രിട്ടണില്‍ വൈറസ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ‘ഇത് നടപടിയെടുക്കേണ്ട സമയമാണ്, മറ്റ് മാര്‍ഗ്ഗങ്ങളില്ല’ എന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

വ്യാഴാഴ്ച മുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പബ്ബുകളും റെസ്റ്റോറന്റുകളും തുറക്കില്ല. അതേസമയം ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.

ഡിസംബര്‍ 2ന് ലോക്ക് ഡൗണ്‍ അവസാനിക്കുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 22000 ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version