കാമറൂണില്‍ സ്‌കൂളില്‍ തോക്കുമായി അജ്ഞാത സംഘത്തിന്റെ വിളയാട്ടം; ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കുംബ: കാമറൂണില്‍ സ്‌കൂളില്‍ ആയുധവുമായെത്തി അജ്ഞാത സംഘത്തിന്റെ ആക്രമണം. ആറ് കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയാണ് ഇക്കാര്യം അറിയിച്ചത്യ ദക്ഷണ പടിഞ്ഞാറന്‍ കാമറൂണിലെ കുംബയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാറും വിഘടനവാദികളും തമ്മില്‍ സംഘര്‍ഷമുള്ളതാണ് ഈ പ്രദേശം.

ആക്രമണത്തില്‍ എട്ട് കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് മദര്‍ ഫ്രാന്‍സിസ്‌ക ഇന്റര്‍നാഷണല്‍ ബൈലിംഗ്വല്‍ അക്കാദമി പ്രസ്താവനയില്‍ അറിയിച്ചു. ഇതിനു പുറമെ, പ്രദേശവാസികളായ എട്ട് പേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ട് മേഖലയിലുള്ളവര്‍ക്ക് ഫ്രഞ്ച് സംസാരിക്കുന്ന മേഖലയുമായി കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നത്.

ഫ്രഞ്ച് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ വിഘടനവാദികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാരും അറിയിച്ചിട്ടില്ല.

Exit mobile version