കഞ്ചാവ് മാഫിയയ്ക്ക് വേണ്ടി വീട്ടില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കി; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ 30കാരി അറസ്റ്റില്‍, വീട്ടില്‍ നിന്ന് കണ്ടെത്തിയത് 11.34 ലക്ഷം രൂപയുടെ കഞ്ചാവും

ലണ്ടന്‍ : കഞ്ചാവ് മാഫിയക്ക് വേണ്ടി കഞ്ചാവ് വീട്ടില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കിയ 30കാരി അറസ്റ്റില്‍. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ 30 കാരി ചാറീന്‍ മില്‍വാര്‍ഡ് ആണ് പോലീസിന്റെ പിടിയിലായത്. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലാണ് സംഭവം നടന്നത്.

ഏകദേശം 11.34 ലക്ഷം രൂപയുടെ കഞ്ചാവ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറയുന്നു. ഇവരുടെ വീട്ടിന് മുകളിലെ തോട്ടത്തില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ട് കൊല്ലത്തെ കമ്യൂണിറ്റി സര്‍വീസും, 100 മണിക്കൂര്‍ പ്രതിഫലമില്ലാത്ത ജോലിയും ശിക്ഷയായി ലഭിക്കുന്ന പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

മുന്‍ ഗുസ്തിതാരമാണ് പിടിയിലായ ചാറീന്‍ മില്‍വാര്‍ഡ്. വീടിന് മുകളില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കുന്നതിനായി മുകളിലെ നിലയില്‍ പ്രത്യേകമായി വീട്ടിലേക്കുള്ള വൈദ്യുതി സംവിധാനം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചിരുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പണം കണ്ടെത്താനാണ് മാഫിയയെ സഹായിച്ചത്, തനിക്ക് ഈ ചെടികള്‍ കഞ്ചാവാണെന്ന് അറിയുമായിരുന്നില്ല എന്നാണ് ചാറീന്‍ മില്‍വാര്‍ഡിന്റെ വാദം.

പണം കണ്ടെത്താന്‍ ഒരു വഴി തേടി നടന്ന തന്നെ കൃഷി ചെയ്യാന്‍ ഇടം ചോദിച്ച് ഒരു സംഘം സമീപിച്ചെന്നും അവര്‍ പറഞ്ഞ പ്രകാരം താന്‍ ചെടികള്‍ക്ക് വെള്ളം നനക്കാറുണ്ടായിരുന്നു എന്നാലത്തെ മറ്റൊന്നും തനിക്കറിയില്ലായിരുന്നു എന്നും ചാറീന്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version