രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു; ലോകത്ത് ആദ്യം

നെതര്‍ലാന്‍ഡ്: നെതര്‍ലാന്‍ഡില്‍ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു. അപൂര്‍വമായ ബോണ്‍ മാരോ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ഇവര്‍. കാന്‍സറിന് ചികിത്സയിലിരിക്കെയാണ് സ്ത്രീക്ക് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അസുഖം ഭേദമാകുകയും ചെയ്തിരുന്നു. ശേഷം കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോ തെറാപ്പി വീണ്ടും ആരംഭിച്ചു. എന്നാല്‍, കീമോ തുടങ്ങി രണ്ടാം ദിവസം തന്നെ അവരില്‍ വീണ്ടും കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. പനിയും ശ്വാസ തടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

14 ദിവസത്തോളം ചികിത്സ തുടര്‍ന്നു. ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോകത്ത് പലയിടങ്ങളിലായി രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ മരണപ്പെടുന്നത്. ഇത്തരത്തില്‍ ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസ് കൂടിയാണിത്.

Exit mobile version