‘ഞങ്ങള്‍ വീണ്ടും വൈറസിനെ തോല്‍പിച്ചു’ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍: കൊറോണ വൈറസിനെ വീണ്ടും തോല്‍പിച്ചുവെന്ന് പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍തേണ്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ജസീന്ത അറിയിച്ചു. രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേമായതോടെയാണ് എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

12 ദിവസമായി ഓക്ലാലാന്‍ഡിലും പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈറസ് നിയന്ത്രണങ്ങള്‍ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വളരെ നീണ്ട് വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ സാഹചര്യത്തില്‍ ആളുകള്‍ക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല.

Exit mobile version