സ്വര്‍ണ്ണം വാങ്ങിക്കാനെത്തി, മാല കഴുത്തിലിട്ടു; മോഷണം ആണ് ലക്ഷ്യമെന്ന് മനസിലാക്കി മുന്‍പേ ഗ്ലാസ് വാതില്‍ അടച്ച് ഭദ്രമാക്കി വ്യാപാരി, പണിപാളിയതോടെ പുഞ്ചിരിയോടെ മാല ഊരി നല്‍കി മോഷ്ടാവ്! ചിരിപടര്‍ത്തി വീഡിയോ

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിവന്ന യുവാവ് ജീവനക്കാരനോട് മാല വാങ്ങനാണ് എത്തിയതെന്ന് അറിയിച്ചു.

ബാങ്കോക്ക്: സ്വര്‍ണ്ണ കടയില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ച് അടപടലം പാളി നില്‍ക്കുന്ന കള്ളന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ലോകത്ത് ഒരു കള്ളനും ഇത്തരത്തിലൊരു അനുഭവം ഉണ്ടായികാണില്ല എന്ന വാചകത്തോടെയാണ് ദൃശ്യങ്ങള്‍ വ്യാപകമാവുന്നത്. തായ്‌ലാന്‍ഡിലാണ് കള്ളന്റെ അമളി നടന്നത്. നഗരത്തിലെ ഒരു സ്വര്‍ണക്കടയില്‍ മോഷണത്തിന് കയറിയതാണ് ഈ യുവാവ്.

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിവന്ന യുവാവ് ജീവനക്കാരനോട് മാല വാങ്ങനാണ് എത്തിയതെന്ന് അറിയിച്ചു. ഇതുപ്രകാരം ജീവനക്കാരന്‍ മാല എടുത്തുനല്‍കി. മാല വാങ്ങിയ യുവാവ് അത് കഴുത്തില്‍ അണിഞ്ഞുനോക്കിയ ശേഷം കടയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പക്ഷേ പണി പാളി എന്നു പറയാം.

യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്ന ജീവനക്കാരന്‍ ഡോര്‍ ലോക്ക് ചെയ്തിരുന്നു. ഇതോടെ ഓടി വാതിലിന് അടുത്തെത്തിയ കള്ളന്‍ കുടുങ്ങി. ഒടുവില്‍ ചിരിയോടെ മാല കഴുത്തില്‍ നിന്നും ഊരി കടയുടമയ്ക്ക് നല്‍കിയെങ്കിലും പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിയേഴുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Exit mobile version