താടിയിലിരുന്ന മാസ്‌ക് മുഖത്തേയ്ക്ക് വലിച്ച് ഇട്ട് കൊടുത്ത് അരയന്നം; ഇതിലും വലിയ ബോധവത്കരണമില്ലെന്ന് സോഷ്യല്‍മീഡിയ, വീഡിയോ

കൊവിഡിനെ നേരിടാന്‍ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമാണ് ഏകമാര്‍ഗം. ലോകം മുഴുവനും ആരോഗ്യപ്രവര്‍ത്തകരും ഈ നിര്‍ദേശം തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും പലപ്പോഴും അവയെല്ലാം പാടെ അവഗണിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. മാസ്‌ക് കൃത്യമായി ധരിക്കാതെയും സാമൂഹിക അകലവും ഇല്ലാതെ നിരവധി പേരാണ് ലംഘിച്ച് നടക്കുന്നത്.

എന്നാല്‍, ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയും പുതിയ കാലത്തെ മാസ്‌കിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറയുന്നത്. മൃഗങ്ങള്‍ക്ക് പോലും മാസ്‌ക് ധരിക്കുന്നതിന്റേയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രധാന്യം മനസ്സിലായി, മനുഷ്യന്‍ ഇനി എന്ന് പഠിക്കാനാണ് എന്നാണ് വീഡിയോ കണ്ടവര്‍ ആരായുന്നത്.

മൃഗശാലയിലെത്തിയ യുവതി മാസ്‌ക് താടിയില്‍ ധരിച്ച് ഒരു അരയന്നത്തിന്റെ മുന്നില്‍ ഇരിക്കുന്നതാണ് വീഡിയോ. താടിയിലെ മാസ്‌ക് അരയന്നം വലിച്ച് മുഖത്തേക്ക് ഇടുന്നതും യുവതി പുറകിലോട്ട് മറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. കൊവിഡ് ബോധവത്കരണത്തിന് ഇതിലും മികച്ച വീഡിയോ ഇല്ലെന്നാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്ന അഭിപ്രായം.

Exit mobile version